കുവൈറ്റിലെ ശൈത്യകാല വിരുന്നുകാർ കുവൈറ്റിൽ കാലാവസ്ഥ ശരത്ക്കാലം കഴിഞ്ഞു ശൈത്യത്തിലേക്ക് കടന്നിരിക്കുന്നു . ഈ സമയത്തു ഗൾഫ് കടലിൽ ഉണ്ടാകുന്ന പ്ലവകങ്ങളും അതിനോടനുബന്ധിച്ചു എത്തുന്ന മീനും ഇവിടത്തെ ജൈവവ്യവസ്ഥയെ ഈ പക്ഷികൾക്ക് അനുകൂലമാക്കുന്നു . ഈ അനുകൂല ഘടകങ്ങൾ ഉപയോഗപ്പെടുത്താൻ ആയിരകണക്കിന് എണ്ണത്തിൽ ഇവിടെ എത്തുന്ന നീർപക്ഷികളിൽ പ്രധാനപെട്ടതാണ് വലിയ അരയന്ന കൊക്ക് അഥവാ ഗ്രെയ്റ്റർ ഫ്ളമിംഗോ . ഫ്ളമിംഗോ കുവൈറ്റിലേക്കുള്ള ഫ്ളമിംഗോകളുടെ ദേശാടനം പ്രസിദ്ധമാണ് ആയിരങ്ങളുടെ കൂട്ടമായി എത്തുന്ന ഇവ ലക്‌ഷ്യം വെക്കുന്നത് ഈ സമയത്തു ഇവിടെ കടലിൽ പ്രത്യക്ഷപ്പെടുന്ന ആൽഗകൾ ആണ് . പക്ഷി ലോകത്തിൽ തന്നെ ഏറ്റവും വ്യത്യസ്തമായ ഘടനയുള്ള പക്ഷിയാണ് ഫ്ളമിംഗോ അഥവാ അരയന്ന കൊക്ക് . നനുനനുത്ത പിങ്ക് നിറത്തിലുള്ള തൂവലുകളും മുളംകമ്പ് വെച്ച് കെട്ടിയപോലത്തെ നീളമേറിയ കാലും , ബൂമറാങ് പോലെ ഉള്ള കൊക്കും ആണ് ഇവയ്ക്കുള്ളത്. കുട്ടികളെ പാലയൂട്ടുന്ന അപൂർവം പക്ഷികളിൽ ഒന്നാണ് ഇവ, അതുകൊണ്ടു തന്നെ ഇവയുടെ ഏറ്റവും അടുത്ത പരമ്പരാഗത ബന്ധു ഇതേ സവിശേഷതയുള്ള പ്രാവുകളാണ്. ജനിക്കുമ്പോൾ മങ്ങിയ വെള്...